ഇരിങ്ങണ്ണൂര്‍: ഇരിങ്ങണ്ണൂരിലെ പ്രകാശ് ഹോട്ടല്‍ ഉടമ പോന്തേക്കണ്ടിയില് പി.എം.വാസു (77) അന്തരിച്ചു. പരേതരായ പനയുള്ളതില്‍ മീത്തല്‍ ചാത്തുവിന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ:കമല. മക്കള്‍: പ്രകാശന് (പ്രകാശ്ഹോട്ടല്), പ്രമോദ്, ബീന, ബിന്ദു, റീജ. മരുമക്കള്‍: അശോകന് പന്ന്യന്നൂര്‍, സതീശന് കരിയാട്, ബാബു വെള്ളൂര്‍, ഷീന പടന്നക്കര. സഹോദരങ്ങള്‍:
പി.എം.നാണു (ആര്‍ജെഡി ജില്ലാ വൈസ് പ്രസിഡന്റ്, എച്ച്എംഎസ് ജില്ലാ പ്രസിഡന്റ്, ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സൊസൈറ്റി പ്രസിഡന്റ്), ലസിത കരിയാട്, പരേതരായ വസന്ത മടപ്പള്ളി, അശോകന്, മുകുന്ദന്. സഞ്ചയനം ബുധനാഴ്ച. ദുഃഖസൂചകമായി ഇരിങ്ങണ്ണൂര്‍ ടൗണില്‍ വ്യാപാരികള്‍ വൈകുന്നേരം 6 മുതല്‍ 8 വരെ കടകള്‍ അടച്ച് ഹര്‍ത്താലാചരിച്ചു.
