നാദാപുരം: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി പിടിയിലായ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. വയനാട്
സ്വദേശികളായ മുഹമ്മദ് ഇജാസ് (26), സുഹൃത്ത് കുമ്പളക്കാട് അഖില (24) എന്നിവരെയാണ് നാദാപുരം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എന്‍ഡിപിഎസ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സിഐ എം.സി.സാജനാണ് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി വടകര എന്‍ഡിപിഎസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു. വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധന നടത്തി.
വാഹന പരിശോധനക്കിടെ സപ്തംബര്‍ ഒമ്പതിന് രാത്രിയാണ് 32.62 ഗ്രാം എംഡിഎംഎയുമായി നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് പേരോട് – പാറക്കടവ് റോഡില്‍ നിന്ന് ഇവരെ പിടികൂയിയത്. കസ്റ്റഡിയില്‍ വാങ്ങിയ രണ്ട് പേരെയും കോടതിയില്‍
തിരിച്ചേല്‍പ്പിക്കുമെന്ന് സിഐ പറഞ്ഞു.