കൊയിലാണ്ടി: അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ
നേതൃത്വത്തില്‍ കാപ്പാട് കടലോരം ശുചീകരിച്ചു. സമുദ്രസംരക്ഷണത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി എല്ലാ വര്‍ഷവും സെപ്റ്റംബറിലെ മൂന്നാം ശനിയാഴ്ച അന്താരാഷ്ട സമുദ്രതീര ശുചീകരണദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കാപ്പാടും ശുചീകരണം നടന്നത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാരും ഡിടിപിസി തൊഴിലാളികളുമടക്കം നിരവധിപേര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അതുല്യ ബൈജു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.മൊയ്തീന് കോയ അധ്യക്ഷത വഹിച്ചു. ടൂറിസം പ്രമോഷന് കൗണ്‍സില്‍ മാനേജര്‍ ഗിരീഷ്, എന്‍എസ്എസ് ലീഡര്‍ മീനാക്ഷി അനില്‍, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ ആഷിദ.പി, ജിതേഷ് എംവി,
അഡ്വ:ബിനേഷ് ബാബു, കെ.പി അരവിന്ദാക്ഷന്, സുനില്‍ മുതിരക്കാലയില്‍ എന്നിവര്‍ സംസാരിച്ചു. ശുചീകരണത്തിന് ശേഷം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തീരത്ത് മനുഷ്യചങ്ങല തീര്‍ത്തു.