വടകര: മണിയൂര്‍ കുറുന്തോടിയില്‍ മുസ്ലീംലീഗ് നിര്‍മിക്കുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ
ശിലാസ്ഥാപനവും പാര്‍ട്ടി നിര്‍മിച്ച ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനവും ഞായറാഴ്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കുമെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണിയൂര്‍ അട്ടക്കുണ്ട് കടവിലെ പാവപ്പെട്ട പി.ടി.കുമാരന് വേണ്ടി നിര്‍മിച്ച വീടാണ് നാളെ കൈമാറുന്നത്. പത്ത് ലക്ഷത്തോളം രൂപ ഇതിന് ചെലവായി. കുമാരന്റെ ആഗ്രഹപ്രകാരം പുഴയോരത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ലീഗ് പണിത പതിനാലാമത്തെ വീടാണിത്. രണ്ടു വീടുകളുടെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്തില്‍ ലീഗ് നടത്തുന്ന സാമൂഹികക്ഷേമപ്രവര്ത്തനങ്ങളുടെ കേന്ദ്രമായാവും ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം. തൊഴില്‍ രംഗത്തും സാംസ്കാരിക രംഗത്തും വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് സമൂഹത്തെ പര്യാപ്തമാക്കും ഇതിനുതകുന്ന
രീതിയില്‍ കമ്യൂണിറ്റി ഹാള്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന പ്ലാനാണ് കമ്മിറ്റി രൂപകല്പന ചെയ്തത്.
വിദ്യാര്‍ത്ഥി യുവജനസംഗമം, വനിതാസംഗമം, പൊതുസമ്മേളനം തുടങ്ങിയവ ഞായറാഴ്ച നടക്കും. അഴിമതിയും മാഫിയവല്ക്കരണവും മുഖമുദ്രയായ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന ഭിന്നിപ്പിന്റെയും വിഭാഗിയതയുടേയും മുഖങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയില്‍ പാറക്കല്‍ അബ്ദുള്ള, ടി.ടി.ഇസ്മയില്‍, നൊച്ചാട്ട് കുഞ്ഞബ്ദുളള, അഡ്വ.തൊഹാനി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.റസാഖ്, പി.ടി.കെ.മുഹമ്മദലി, പറമ്പത്ത് കുഞ്ഞബ്ദുള്ള, കാരാളത്ത് പോക്കര് ഹാജി, സവാദ് കുറുന്തോടി എന്നിവര്‍ പങ്കെടുത്തു.