അഴിയൂര്‍: ബന്ധുക്കള്‍ പരിചരിക്കാത്തതിനെ തുടര്‍ന്നു വയോധികയെ തണല്‍ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി. ചോമ്പാല പഴയ
ഹാര്‍ബര്‍ റോഡിന് സമീപം പടിഞാറയില്‍ കാര്‍ത്ത്യായനിയെയാണ് (85) വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജയുടെ നേതൃത്വത്തില്‍ എടച്ചേരി തണലില്‍ മാറ്റിയത്. മലമൂത്രവിസര്‍ജനത്തില്‍ ഒരാഴ്ചയായി ദുരിതം പേറുന്ന വയോധികയെക്കുറിച്ചു നാട്ടുകാരാണ് വിവരം അറിയിച്ചത്. ചോമ്പാല്‍ കനിവ് പാലിയേറ്റിവ് സംഘത്തിലെ സജിന, സുബിഷ, സനില്‍, രഞ്ജിത് എന്നിവര്‍ വയോധികയെ കുളിപ്പിച്ച് വസ്ത്രം മാറ്റി. കെ.പി.ഗിരിജ, സിഡിപി ഒ.രജിഷ, പികെ.ബാലകൃഷണന് തുടങ്ങിയവര്‍ തണലില്‍ എത്തിച്ചു. സാമ്പത്തിക ഭദ്രതയുള്ള മക്കള്‍ ഉണ്ടായിരിക്കെ വയോധിക അനാഥത്വമാണ്
അനുഭവിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

