എടച്ചേരി: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് സാരമായ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു.
എടച്ചേരി കണ്ടോത്ത്മുക്കിലെ പത്താള്ളയില് സുധീര്കുമാറാണ് (ബാബു) ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിനു ക്ഷതമേറ്റ് രണ്ട് മാസമായി കിടപ്പിലായത്. കോയമ്പത്തൂര്‍ ഗംഗാ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. വയറിംഗ് തൊഴിലാളിയായ സുധീര്‍ കുമാറിന്റെ അരയ്ക്ക് താഴെ ഒരു ചലനവും ഇല്ല. തുടര്‍ ചികില്‍സ നടത്തണമെങ്കില്‍ ലക്ഷകണക്കിന് രൂപ വേണ്ടതുണ്ട്. ഭാര്യയും ഡിഗ്രി വിദ്യാര്‍ഥിയായ ഒരു പെണ്കുട്ടിയുമടങ്ങിയതാണ് സുധീറിന്റെ കുടുംബം. നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഈ കുടുബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ഉദാരമതികളുടെ സഹായം തേടുകയാണ്.
ജനകീയ കമ്മറ്റി രൂപീകരണ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീധരന് മാമ്പയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി, ടി.വി ഗോപാലന്, മുഹമ്മദ് ചുണ്ടയില്‍, സി.പവിത്രന്, ഇ.കെ.സജിത്ത്കുമാര്‍, സി.സുരേന്ദ്രന്, സുരേന്ദ്രന് കണ്ടോത്ത്, കെ.പി രാജന് എന്നിവര്‍ സംസാരിച്ചു. കമ്മറ്റി ഭാരവാഹികളായി മുഹമ്മദ് ചുണ്ടയില്‍ (ചെയര്മാന്), കെ. പി രാജന് (കണ്‍വീനര്‍)
പി.ടി.ദിലീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേരളാ ഗ്രാമീണ ബേങ്ക് എടച്ചേരി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ -40 212101092725. ഐഎഫ്എസ്സി കെ.എല്‍.ജി.ബി.0040212