മണിയൂര്‍: രണ്ട് ദിവസങ്ങളിലായി മണിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ്
വിജ്ഞാനപ്രദമായി. പൊതുവിഷയങ്ങളില്‍ അറിവുപകരാന്‍ ക്യാമ്പ് സഹായിച്ചു.
മണിയൂര്‍ സ്കൂളിലെ 88 കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് പയ്യോളി സബ് ഇന്‍സ്പെക്ടര്‍ റഫീഖ് ഉദ്ഘാടനം ചെയ്തു. ഗാര്ഡിയന് എസ്പിസി പ്രസിഡന്റ് രാജീവ് മേമുണ്ട അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് സുനില്‍ മുതുവന, സ്റ്റാഫ് സെക്രട്ടറി ഷിംജിത്ത്.എം, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രഘുനാഥ്, ഹരിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിപിഒ ബ്രിജേഷ് വി.പി സ്വാഗതവും എസിപിഒ ഷീബ ടി.പി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അധ്യാപകന് സുബിന്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.ജയപ്രസാദ്, എഎംവിഐ കെ.സബിന്‍ എന്നിവര്‍ വിവിധ വിഷയത്തില്‍ ക്ലാസെടുത്തു.
സമാപന സമ്മേളനം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രമോദ് മുഴിക്കല്‍ അധ്യക്ഷനായി. എസ്പിസി കോഴിക്കോട് റൂറല്‍ എഡിഎന്‍ഒ സുനില്‍ തുഷാര മുഖ്യാതിഥിയായി. 2023ല്‍ എസ്എസ്എല്‍സി ഉന്നത
വിജയികളായ എസ്പിസി കേഡറ്റുകളെ ചടങ്ങില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര് രാജീവന് വളപ്പില്‍കുനി സ്വാഗതം പറഞ്ഞു. വിനീഷ് മണിയൂര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ഹൃദ്യമായി.