കോഴിക്കോട്: അന്യാധീനപ്പെട്ട 2274 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി താലൂക്ക് ലാന്റ് ബോര്‍ഡുകള്‍ മുഖേന കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപിടിച്ചതായി റവന്യു മന്ത്രി കെ രാജന്. ഈ മിച്ചഭൂമി അര്‍ഹര്‍ക്ക് വിതരണം ചെയ്യാനുള്ള വലിയ
പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 26 വില്ലേജുകളെ സ്മാര്‍ട്ട് ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലയിലെ മൂടാടി, മേപ്പയ്യൂര്‍, നെല്ലിപ്പൊയില്‍ വില്ലേജുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 1,80,887 പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായി റവന്യു മന്ത്രി പറഞ്ഞു. ഇത് റെക്കോര്‍ഡാണ്.
താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളെ നാല് വിഭാഗമായി തിരിച്ചു പ്രവര്‍ത്തിച്ചാണ് അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാന്‍ തീരുമാനിച്ചത്.
അതിന്റെ ഫലമായി 139 കേസുകള്‍ അവസാനിപ്പിച്ചു 2274 ഏക്കര്‍ ഭൂമി തിരികെ പിടിക്കാന്‍ കഴിഞ്ഞു.
സ്ഥിരമായി ഒരിടത്ത് താമസിച്ച് പോരുന്നവരെ മാത്രം ഭൂമിയുടെ ഉടമയാക്കുക എന്നതല്ല സര്‍ക്കാര്‍ നയം. സ്ഥിരമായി ഒരിടത്ത്
താമസിക്കാത്ത ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്.
സമ്പൂര്‍ണ ഡിജിറ്റല്‍ രേഖകള്‍ ഉള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് തീരുമാനം.
സംസ്ഥാനത്ത് ആകെ 4,88,280 ഹെക്ടര്‍ ഭൂമിയില്‍ ഈ ചെറിയ കാലയളവില്‍ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ തുടങ്ങാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. നാലുവര്‍ഷം കൊണ്ട് സംസ്ഥാനം പൂര്‍ണമായും അളക്കാന്‍ കഴിയുന്ന വിധം റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പോകുന്നത്. അങ്ങനെ വന്നാല്‍ കേരളത്തിലെ എല്ലാ വീടുകളുടെയും ഭൂമി അതിരുകള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള ഡിജിറ്റല്‍ രേഖ തന്നെ റവന്യു വകുപ്പിന്റെ കൈവശം ഉണ്ടാകും. ഇത് യാഥാര്‍ഥ്യമായാല്‍ ഭൂമി വിതരണവും ഭൂമിയുടെ
കൈമാറ്റവും പരിശോധനയും എല്ലാം എളുപ്പമാകും.
ഇതിന്റെ അനുബന്ധമായി രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍ പോര്‍ട്ടലും റവന്യു വകുപ്പിന്റെ റെലിസ് (ReLis) പോര്‍ട്ടലും സര്‍വേ വകുപ്പിന്റെ ഇ-രേഖ പോര്‍ട്ടലും ഏകോപിപ്പിച്ച് രാജ്യത്താദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നിലവില്‍ വരാന്‍ പോകുകയാണെന്ന് മന്ത്രി രാജന് അറിയിച്ചു. ഏകീകൃത പോര്‍ട്ടല്‍ നിലവില്‍ വന്നാല്‍ ഭൂമിയുടെ രജിസ്ട്രേഷന് സമയത്ത് തന്നെ ആളുകള്‍ക്ക് ഭൂമിയുടെ സ്വഭാവം, ഇനം, സ്കെച്ച് എന്നിവ ലഭ്യമാകും.
ഇത് വിപ്ലവകരമായ മാറ്റമാണെന്നും 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കൂടി മൊബൈല്‍ ആപ്പ് വഴി നികുതി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളില്‍ 520 എണ്ണം ഇതിനകം സ്മാര്‍ട്ട് വില്ലേജുകളായി മാറിയിട്ടുണ്ട്.
മൂടാടിയിലെ പരിപാടിയില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നല്കിയ 8.75 സെന്റ് സ്ഥലത്താണ് മൂടാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമുയരുക. 50 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് .
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ശിവാനന്ദന് എം പി, ദുല്‍ഖിഫര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ജീവാനന്ദന്, ചൈത്ര വിജയന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.
മേപ്പയ്യൂരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ അധ്യക്ഷയായി. ബ്ലോക്ക് അംഗം കെ കെ നിഷിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി പി രമ, ഭാസ്കരന് കൊഴുക്കല്ലൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൊയിലാണ്ടി തഹസില്‍ദാര്‍
(ഭൂരേഖ) സി സുബൈര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ വി ബിന്ദു എന്നിവര്‍ സംബന്ധിച്ചു.