വടകര: പുത്തൂര്‍ കുനിയില്‍ രാധാകൃഷ്ണന് (റിട്ട.എസ്ഐ ചെന്നൈ-69) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക്
ചെന്നൈയിലാണ് അന്ത്യം. ഭാര്യ: പരേതയായ ഗീത (വില്യാപ്പള്ളി മനക്കല്). മക്കള്‍: ദിവ്യ (ദുബൈ), വിജേഷ് (ഐടി ചെന്നൈ). മരുമക്കള്‍: നിഷില്‍ കണ്ണൂര്‍ (ദുബൈ), സന്ധ്യ പേരാമ്പ്ര (ഐടി ചെന്നൈ). പിതാവ്: പരേതനായ കുഞ്ഞിരാമകുറുപ്പ്. മാതാവ്: പരേതയായ മീനാക്ഷിയമ്മ. സഹോദരങ്ങള്‍: കുനിയില്‍ ഭാസ്കരന് (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, ആധാരം എഴുത്ത് വടകര), പരേതനായ ചന്ദ്രന്, വിജയന് (കച്ചവടം പുത്തൂര്‍), നളിനാക്ഷന് (മുനിസിപ്പല്‍ കൗണ്‍സിലര്‍ വടകര), രാധ കണ്ണൂക്കര, പത്മിനി പാനൂര്‍. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വില്യാപ്പള്ളി പൊന്മേരി ക്ഷേത്രത്തിനു സമീപത്തെ മനക്കല് വീട്ടുവളപ്പില്‍.
