ദോഹ: ഇറാന്റെ പിന്തുണയുള്ള ലെബനന് സായുധ സംഘമായ ഹിസ്ബുള്ളക്ക് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് വീണ്ടും കനത്ത

ഹിസ്ബുള്ളയും പേരിടാത്ത പലസ്തീനിയന്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത യോഗം നടക്കുന്ന കെട്ടിടത്തിലാണ് ഇസ്രായേല്‍ സേന

ഉന്നത കമാന്റര്‍ ഇബ്രാഹിം അഖീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാള്‍ അടക്കമുള്ളവര്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന് തന്നെയാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹിസ്ബുള്ളയുടെ എലൈറ്റ് റദ്വാന്

ഗാസക്കു വേണ്ടി ഹമാസിനെ പിന്തുണച്ച് ഇസ്രായേലിനെതിരെ പൊരുതുന്ന ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായ പ്രഹരമാണ് ഏല്‍ക്കുന്നത്. ഈ ആഴ്ച ആദ്യം പേജര്‍, വോക്കി-ടോക്കി സ്ഫോടനങ്ങളിലൂടെ ലബനനിലാകെ ആശങ്കയും ഭീതിയും ഉയര്‍ന്നതിനു പിന്നാലെയാണ് സായുധ സംഘത്തിന്റെ ഉന്നതര്‍ തന്നെ കൊല്ലപ്പെടുന്നത്. പേജറും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 37 പേര് മരണപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായാണ്
വെള്ളിയാഴ്ചത്തെ ഇസ്രായേല്‍ ആക്രമണം.
ഇസ്രായേല്‍ ആക്രമണം ഹിസ്ബുള്ളയെ തളര്‍ത്തില്ലെന്ന് ഹൂതി
ലെബനനും ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതി ഗ്രൂപ്പിന്റെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പിന്തുണ അറിയിച്ചു. ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ കുറ്റകൃത്യങ്ങള്‍ ലെബനന് ജനതയുടെ ഇഛാശക്തിയെയും അതിന്റെ ചെറുത്തുനില്‍പ്പിനെയും
ദുര്‍ബലപ്പെടുത്തില്ലെന്ന് ഹുതി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനികളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ഹിസ്ബുള്ളയെ തടയാന്‍ ഇസ്രയേലിന്റെ അക്രമണത്തിന് കഴിയില്ലെന്നു ഹൂതി കൂട്ടിച്ചേര്‍ത്തു.
‘ലെബനന് സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള കുറ്റകൃത്യങ്ങളിലും ഭീകരാക്രമണങ്ങളിലും യുഎസ് പൂര്‍ണ പങ്കാളിയാണെന്ന് ഹൂതി ആരോപിച്ചു.
ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് ചെങ്കടലിലെ കപ്പല്പാതകളെ ഹൂതികള്‍ ആക്രമിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പും ഇസ്രായേലിനെതിരെ യെമന്‍ സംഘം ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു.