വടകര: മാഹിയില്‍ നിന്ന് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 500 മില്ലിയുടെ 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി
യുവാവ് പിടിയില്‍. നന്മണ്ട സ്വദേശി കണ്ടിയില്‍ സനലേഷിനെയാണ് (39) വടകര കണ്ട്രോള് റൂം പോലീസ് അറസ്റ്റ് ചെയതത്. കെഎല്‍ 76 ഇ 2738 നമ്പര്‍ സ്കൂട്ടറില്‍ പോകവെ തിരുവള്ളൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളും ഇരുമ്പ് ദണ്ഡും. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതി റിമാന്റ് ചെയ്തു.
