കണ്ണൂര്‍: അതിരുവിട്ട വിവാഹാഘോഷം വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കി. കണ്ണൂര്‍ ഉരുവച്ചാലിലാണ് സംഭവം.
വിവാഹാഘോഷം കൈവിട്ടത്കണ്ട് മഹല്ല് ഭാരവാഹികളും നാട്ടുകാരും വരന്റെ സംഘത്തെ തടഞ്ഞതോടെയാണ് അന്തരീക്ഷം സംഘര്‍ഷാവസ്ഥക്ക് വഴിമാറിയത്. ഒടുവില്‍ മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് രംഗം ശാന്തമാക്കിയത്.
വധുവിന്റെ വീട്ടിലെത്തിയ വരന്റെ സംഘം പടക്കം പൊട്ടിച്ചപ്പോള്‍ മഹല്ല് ഭാരവാഹികള്‍ ഇടപെടുകയായിരുന്നു. വിവാഹ ആഭാസം അനുവദിക്കില്ലെന്ന നിലപാടെടുത്തതോടെ വാക്കേറ്റവും ബഹളവുമായി. ഇത്തരം രീതി പാടില്ലെന്ന് വീട്ടുകാരെ
നേരത്തെ അറിയിച്ചിരുന്നെന്നും പാലിക്കാതിരുന്നപ്പോള്‍ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.