പാറക്കടവ്: മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങളില്‍ താല്പര്യപൂര്വ്വം ഇടപെട്ട് അവരെ ചേര്‍ത്ത് പിടിക്കുകയാണ് ചെക്യാട് ഗ്രാമ
പഞ്ചായത്ത്. വയോജന സൗഹൃദ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി വിപുലമായ ശില്പശാല സംഘടിപ്പിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവരുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന സായൂജ്യം വയോജന സഭാ യോഗം ഉദ്ഘാനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് പറഞ്ഞു. വയോജനങ്ങള്‍ക്കായി ഒരുക്കിയ പകല്‍വീട് പുളിയാവില്‍ അടുത്ത് തന്നെ ഉദ്ഘാടനം ചെയ്യും. എല്ലാവാര്‍ഡുകളിലും പകല്വീടുകളൊരുക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. വയോജനപാര്‍ക്കുകള്‍ നിര്‍മിക്കാനാവശ്യമായ നടപടികള്‍ പുരോഗമിച്ചുവരുന്നതായും പ്രസിഡന്റ് പറഞ്ഞു.
അബ്ദുല്ല വല്ലന്‍കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഹമ്മദ് പുന്നക്കല്‍, മോഹന്‍ദാസ് മെമ്പര്‍, മൂസ പീറ്റക്കണ്ടി, ഹസന് പി.വി, മുഹമ്മദ് പാറക്കടവ്, ചാത്തു എന്നിവര്‍ സംസാരിച്ചു. ശശിധരന് എ.കെ. സ്വാഗതം പറഞ്ഞു.
24ന് പാറക്കടവ് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പഞ്ചായത്ത് വയോജന ശില്പശാലയും ഒക്ടോബര്‍ ഒന്ന് വയോജന ദിനത്തില്‍ തൂണേരി ബ്ലോക്ക് നടത്തുന്ന സായൂജ്യം വയോജന സമ്മേളനവും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.