വടകര: കോഴിക്കോട് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍
പെണ്‍കുട്ടികളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാറ്റേണ്‍ കാരന്തൂര്‍ ജേതാക്കളായി.
ശ്രീനാരായണ എല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ വാശിയേറിയ ഫൈനലില്‍ വോളി അക്കാദമി കക്കട്ടിലിനെയാണ് പാറ്റേണ്‍ കാരന്തൂര്‍ പരാജയപ്പെടുത്തിയത്.
സമാപന ചടങ്ങില്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് വി.വിദ്യാസാഗര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രദീപന്.കെ, നസീര്‍.കെ, ടി പി നിധീഷ്, പി സി ദിലീപ്
കുമാര്‍, വേണുഗോപാല്‍ എം, രാജീവന് മേമുണ്ട, ഹരീഷ് കെ, നിസാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.