കൊച്ചി: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കൾ വിചാരണ
നേരിടണം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി രാജേഷിന്റെയും വിടുതൽ ഹരജി തള്ളിയാണ് സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ പ്രത്യേക കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് ജഡ്ജി പി.ശബരിനാഥൻ തള്ളിയത്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് ഷുക്കൂറിന്റെ അമ്മ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
ജയരാജനും രാജേഷിനും എതിരേ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന നടന്നത് തെളിയിക്കുന്ന
തിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന സാക്ഷിമൊഴികളും ഫോണ്‍ രേഖകളും സാഹചര്യത്തെളിവുകളും ഉണ്ടെന്ന് ഷുക്കൂറിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
2012 ഫെബ്രുവരി 20 നാണ് എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ ചെറുകുന്ന് കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്. അന്നേ ദിവസം ജയരാജനും രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ശേഷം, മണിക്കൂറുകള്‍ക്കകം ഷുക്കൂര്‍ കൊല്ലപ്പെടുകയായിരുന്നു.