തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിയു
ടെ ശുപാര്‍ശ സർക്കാർ അംഗീകരിച്ചു. അന്വേഷണ സംഘത്തെ അടുത്ത ദിവസം തീരുമാനിക്കും.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.

സസ്പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകും. സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മലപ്പുറത്തെ പൊലിസ് ക്വാർട്ടേഴ്സിൽ നിന്നു മുറിച്ച മരം അജിത് കുമാറിനും നൽകിയെന്നാണ് പിവി അൻവറിൻ്റെ ആരോപണം.