വടകര: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ അടക്കാത്തെരു ജ്യോതി പുല്ലനാട്ടിന്റെ നിര്യാണത്തില്‍ സബര്‍മതി
ഫൗണ്ടേഷന് അനുശോചിച്ചു. ചെയര്മാന് ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ സി.കെ.ശ്രിജിന അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ.വൃന്ദ, വി.കെ.അനന്തു, മധൂപ് കുമാര്‍, സുഹാസ് ഷൈലേഷ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ജ്യോതി പുല്ലനാട്ട് ‘കത്തുന്ന ആകാശം’ എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് കലാകേന്ദ്രം നാടക വേദിയുടെ നടന് ആയിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തില്‍ ലളിത ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമന്വയ ജനസംസ്കാര വേദി
വടകര താലൂക്ക് കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയാണ്. പ്രശസ്ത സംഗീത സംവിധായകന് പ്രേംകുമാര്‍ വടകരയുടെ സംഗീത സംവിധാനത്തില്‍ മൗനം എന്ന പേരില്‍ ഇറക്കിയ ആല്‍ബത്തിലെ കവിതകള്‍ ജ്യോതി പുല്ലനാട്ടാണ് രചിച്ചത്.