കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നത
കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ ഓര്‍മക്കായി ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് പി.എ.സി ചെയര്‍മാനും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി.വേണുഗോപാല്‍ എംപിയെ തെരഞ്ഞെടുത്തു.
കല്‍പ്പറ്റ നാരായണന്, പി.സുരേന്ദ്രന്, കെ.സി.ജോസഫ് എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് കെ.സി.വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും ഏകോപിക്കുന്നതിലും കക്ഷികളുടെ സംയുക്ത പോരാട്ടം വഹിച്ച വേണുഗോപാലിന്റെ നേതൃപാടവവും നാല് പതിറ്റാണ്ടായി സഭകളിലും പുറത്തും അദ്ദേഹം നടത്തിയ ശ്രേഷ്ഠ സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്.
പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരം ആര്യാടന് മുഹമ്മദിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25 ന് നിലമ്പൂരില്‍ നടക്കുന്ന ഓര്‍മ്മയില്‍ ആര്യാടന് സ്മൃതി സദസ്സില്‍ കര്‍ണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യ
കെസി വേണുഗോപാലിന് സമര്‍പ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി ‘മതനിരപേക്ഷ ഇന്ത്യയുടെ വര്‍ത്തമാനം’ വിഷയത്തില്‍ സെമിനാറും ആര്യാടന് മുഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും ‘ ബജറ്റ് ചര്‍ച്ചകളുടെ നാള്‍വഴികള്‍ പുസ്തകവും ‘ഓര്‍മയില്‍ ആര്യാടന് സ്മരണികയും പ്രകാശനം ചെയ്യും. ആര്യാടന് മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതയാത്രയുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടാവും.
അനുസ്മരണ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ബെന്നി ബഹന്നാന് എംപി, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്, എം.എ.ബേബി, അബ്ദുസ്സമദ് സമദാനി എംപി, എം.കെ രാഘവന് എംപി, കെ.സി ജോസഫ്, ഷാഫി പറമ്പില്‍ എംപി, ഹംദുള്ള സയ്യിദ് എംപി, എ.പി അനില്‍കുമാര്‍ എംഎല്‍എ, പി.കെ.ബഷീര്‍ എംഎല്‍എ, എന്‍.എ ഹാരിസ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് ആര്യാടന് ഷൗക്കത്ത്, ഉപദേശക സമിതി അംഗം കെ.സി.അബു എന്നിവര്‍ പങ്കെടുത്തു.