നാദാപുരം: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കല്ലാച്ചി തെരുവമ്പറമ്പിലെ മുസ്ലീം ലീഗ്
പ്രവര്ത്തകന് പഴയ പീടികയില്‍ മമ്മുവാണ് (60) മരിച്ചത്. മൂന്നുദിവസം മുമ്പാണ് വാണിമേല്‍ നിരത്തുമ്മല്‍ പീടികയില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്ക് പറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ജമീല. മക്കള്‍: ഫസല്‍, ഫൗസിയ, ഫസ്ന. മരുമക്കള്‍: ആഷിക്ക് (വാണിമേല്‍), മുസ്തഫ (കടമേരി). സഹോദരങ്ങള്‍: സൂപ്പി, അഷ്റഫ്, ഐഷു, ആസ്യ, നഫീസു, ജമീല, സുബൈദ, സല്‍മ.
