ഖത്തര്‍: ലബനോണിലെ സായുധ സംഘമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങള്‍ ഒരേ സമയം

ഇത്തരമൊരു ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ആരോപണം. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബനോണിനെ നടുക്കിയ പേജര്‍ സ്ഫോടനങ്ങള്‍ നടന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍

ലെബനോണിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലെബനോണിലെ ഇറാന് അംബാസിഡര്‍ക്കും പേജര്‍ സ്ഫോടനത്തില്‍ പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കും. ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണമാണ് ഇതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു. ഹിസ്ബുള്ളയുടെ ഈ ആരോപണം ശരിയാണെങ്കില്‍ ലോകത്തെ തന്നെ അസാധാരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേല്‍ നടപ്പാക്കിയതെന്നാണ്

നടന്നത് നിഗൂഢ സ്ഫോടനം
ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബെയ്റൂട്ടിലും ലബനോണിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം ‘നിഗൂഢ സ്ഫോടന’ങ്ങളുണ്ടായത്. ലബനോണിലെ ഇറാന് അംബാസഡര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നില്ക്കുന്നവരുടെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് പേജര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരിയും ഉള്‍പ്പെടും. ലബനോണിലെ ഇറാന് അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോള്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ തന്നെയാണെന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം. ഇസ്രായേല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കും -ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് ഇസ്രായേല്‍ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും ലബനോണ്‍ മന്ത്രിസഭ കുറ്റപ്പെടുത്തി.
ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കി
ലബനോണിലെ പേജര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കി. ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ലെബനോനും ഹിസ്ബുള്ളയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഭീഷണിക്ക് പിന്നാലെ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു.