കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വിതരണം
ചെയ്തു തുടങ്ങി. ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേര്‍ക്ക് സംസ്ഥാന ദുരന്തനിവാരണഫണ്ടില്‍ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 10,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ചാലുടന്‍ വിതരണം ചെയ്യും.
ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഒരു കുടുംബത്തില്‍ പരമാവധി രണ്ട് പേര് എന്ന കണക്കില്‍ ഒരാള്‍ക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ 37 കുടുംബങ്ങള്‍ക്ക് (ഓരോ കുടുംബത്തിലും രണ്ട് പേര്) ദിവസം 600 രൂപ വെച്ച്
6,66,000 രൂപയും കട നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു.
ഇത് മൊത്തം 6,93,000 രൂപ വരും. ഇവയടക്കം ആകെ 29,43,000 രൂപയാണ് വിലങ്ങാട് വിതരണം ചെയ്തത്.