പുറമേരി: കേരളത്തില്‍ അഴിമതി ഒരു ആചാരമായി മാറിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. അഴിമതി
സാര്‍വത്രികമായി മാറി .ധൂര്‍ത്തും ധാരാളിത്തവുമാണെങ്ങും. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്-മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പുറമേരി മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കാന്‍ നിലവില്‍ കഴിയില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രമോദ് കക്കട്ടില്‍, കെ.ടി.ജെയിംസ്, കെ.സി.ബാബു,
കെ.സജീവന്, എം.കെ.ഭാസ്കരന് എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റ് പി.അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രമോദ് കക്കട്ടില്‍, കെ.ടി.ജെയിംസ്, കെ.സി.ബാബു,