വടകര: കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ആള് റോഡരികില്‍ മരിച്ച നിലയില്‍. അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു
ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടില്‍ മോഹനന്റെ മകന് രതീഷിനെയാണ് (43) തീക്കുനി-വടകര റോഡില്‍ മുക്കടത്തുംവയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെ ഒരു ബൈക്ക് വീണു കിടക്കുന്നത് കണ്ട് നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് സമീപം ഒരാള്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ട നിലയില്‍ യുവാവിനെയും വാഹനവും കണ്ടെത്തിയത്. ഉടന്‍ വടകര പോലീസില്‍ വിവരം അറിയിച്ചു. വിദേശത്തായിരുന്ന രതീഷ് ഈ മാസം 13നാണ് നാട്ടില്‍ എത്തിയതെന്നാണ് വിവരം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
