ചൊക്ലി: തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. തൂവ്വക്കുന്നിലെ
മത്തത്ത് അബ്ദുള്ള-സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിശയാണ് തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പാനൂര്‍ തങ്ങള്‍ പീടിക സഹ്റ പബ്ലിക് സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാന്.
