വടകര: സഫ്ദര്‍ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനും
വ ഫെസ്റ്റിനും ഇന്ന് (ചൊവ്വ) വൈകീട്ട് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ തുടക്കമാകും. ദേശീയ അവാര്‍ഡ് നേടിയ ആട്ടം സനിമയുടെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള വടകരയുടെ സ്നേഹാദരത്തോടെ ആറുദിവസം നീളുന്ന ഫെസ്റ്റിന് തിരശ്ശീലയുയരും. ഷാഫി പറമ്പില്‍ എംപി, കെ.കെ രമ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, പി.വി.ചന്ദ്രന് എന്നിവര്‍ ആട്ടം സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ്ഫോര്‍ട്ടും സംവിധായകന് ആനന്ദ് ഏകര്‍ഷിയും അടക്കമുള്ള സിനിമാപ്രവര്‍ത്തകരെ ആദരിക്കും. അന്തരിച്ച നാടകപ്രതിഭ കെ.എസ് ബിമലിന്റെ ‘പാഠാവലി വലിയെടാ വലി’ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പിന്റെ പ്രകാശനവും നടക്കും. സംഗീതനാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് പൗര്‍ണമി
ശങ്കറിനും സഫ്ദര്‍ ഹാഷ്മി നാട്യസംഘം പ്രവര്‍ത്തകനും മറിമായം ഫെയിമുമായ സ്തുതി കൈവേലിക്കും ആദരവ് നല്‍കും. തുടര്‍ന്ന് ആട്ടം സിനിമയും പ്രദര്‍ശനവും നടക്കും. കേരളത്തിലും പുറത്തുമുള്ള 32ഓളം പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്കകോത്സവത്തിലുണ്ടാകും. മുനിസിപ്പല്‍ പാര്‍ക്കിലും പുറത്തുമായി പുസ്തകസ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 22വരെ നടക്കുന്ന ഫെസ്റ്റില്‍ കഥ, കവിത, ചിത്രരചന, തിരക്കഥ ക്യാമ്പുകള്‍ നടക്കും. സാഹിത്യ, സിനിമാ ലോകത്തെ പ്രമുഖര്‍ ഓരോ ദിവസവും പങ്കെടുക്കും.

