കൊയിലാണ്ടി: സ്വകാര്യ ബസില്‍ നിന്നു കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണവും പണവുമടങ്ങിയ പേഴ്സ് ഉടമയക്കു തിരികെ നല്കി
ബസ് ജീവനക്കാര്‍ മാതൃകയായി. വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന കെഎല്‍ 56 വൈ 1125 നമ്പര്‍ സാരംഗ് ബസില്‍ നിന്നാണ് മൂന്നര പവന്റെ സ്വര്‍ണമാലയും പണവും അടങ്ങിയ പേഴ്സ് ബസിലെ ജീവനക്കാരായ പയ്യോളി ഭജനമഠം കാപ്പിരിക്കാട്ടില്‍ രാജേഷ്, അയനിക്കാട് കമ്പിവളപ്പില്‍ അക്ഷയ് എന്നിവര്‍ക്ക് ലഭിച്ചത്. എടക്കാട് കൊള്ളാം വീട് ഷീനയുടേതാണ് പേഴ്സെന്ന് വ്യക്തമായി. ഇതിനു പിന്നാലെ രാജേഷും അക്ഷയും ചേര്‍ന്ന് പയ്യോളി പോലീസ് സ്റ്റേഷനില്‍ വെച്ച് പേഴ്സ് ഉടമക്ക് കൈമാറി.
ഇരുവരേയും പയ്യോളി പോലീസ് അഭിനന്ദിച്ചു.

