മണിയൂര്‍: മ്യൂസിക്കല്‍ അക്കാദമിയായ സ്വരജതി പാലയാട് സംഘടിപ്പിച്ച ‘ഒന്നിച്ചോണം’ പരിപാടി നാടിന്റെ ഉത്സവമായി.
ഒരുമയുടെയും അതിജീവനത്തിന്റെയും സന്ദേശമുയര്‍ത്തി നടന്ന പരിപാടികളില്‍ നിരവധി പേര് പങ്കാളികളായി.
വിദ്യാര്‍ഥികള്‍ക്കായി പഞ്ചായത്ത് തല ചിത്രരചന മത്സരം നടത്തി. കലാരംഗത്ത് പതിറ്റാണ്ടുകളുടെ സംഭാവനകള്‍ നല്കിയ ജനകീയ കലാകാരനും മണിയൂര്‍ ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായ കൃഷ്ണനെ (ബോസ് പതിയാരക്കര) അക്കാദമി സെക്രട്ടറി സുനില്‍ മുതുവന മൊമെന്റോ നല്കി ആദരിച്ചു. അജ്മല്‍ പി.പി അധ്യക്ഷനായി. ചിത്രകലാധ്യാപകന്‍ രവീന്ദ്രനാഥന്‍ പി.ടി ആശംസകള്‍ നേര്‍ന്നു. ആരിഫ് എം.പി സ്വാഗതവും രാജേന്ദ്രന് കെ.പി. നന്ദിയും പറഞ്ഞു .
ഓണസദ്യക്കു ശേഷം കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സ്വരജതി അക്കാദമിയും ഒഎന്‍വി വായന ശാലയും ചേര്‍ന്ന് അവതരിപ്പിച്ച ജനകീയ ഗാനമേളയില്‍ ഇരുപതോളം പേര് ഗാനങ്ങള്‍ അവതരിപ്പിച്ചു. ജനകീയ
ഗാനമേള കൈയടി നേടി. അനീഷ് കെ.പി, അനില്‍, അനൂപ്, നിതിന്‍, സുമേഷ്, ഇല്യാസ്, രമ്യ അനില്‍, വിജിന രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.