ബത്തേരി: കര്‍ണാടക ഗുണ്ടല്‍പേട്ടിനു സമീപം ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മലയാളികളായ ദമ്പതികളും മകനും
മരിച്ചു. ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല ധനേഷ് മോഹന്‍ (32), ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു (27), മകന് ഇഷാന് കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ധനേഷ് വാഹനത്തില്‍ നിന്ന് തെറിച്ച് പോയിരുന്നു. അഞ്ജുവും മകനും ലോറിക്കടിയിലായി. പിന്നാലെ ഇവരുടെ ദേഹത്ത് ലോറിയുടെ ടയര്‍ കയറി ഇറങ്ങി. മൂവരുടെയും മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.