വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ തട്ടിപ്പില്‍ ഇടനിലക്കാരനായി നിന്ന തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി
കാര്‍ത്തിക്കിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ തട്ടിയെടുത്ത സ്വര്‍ണത്തില്‍ കുറേഭാഗം പലരുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ പണയം വെക്കാന്‍ കൂട്ടുനിന്നത് കാര്‍ത്തിക് ആണെന്ന് പോലീസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഇയാള്‍ക്കു വേണ്ടി മൂന്നാഴ്ചയിലധികമായി അന്വേഷണസംഘം തെരച്ചില്‍ നടത്തുകയാണ്. കാര്‍ത്തിക് പറഞ്ഞതനുസരിച്ച് തിരുപ്പൂരിലെ ബാങ്കുകളില്‍ പണയം വച്ചവര്‍ ഇയാള്‍ക്കെതിരെ അവിടുത്തെ പോലീസില്‍ പരാതി നല്കി. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാര്‍ത്തിക് തിരുപ്പൂര്‍ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിരുന്നു. കോഴിക്കോട് ജില്ലാ
കോടതിയില്‍ നല്കിയ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുയാണ് കാര്‍ത്തിക്.
ഇയാളെ കിട്ടിയാല്‍ മാത്രമേ അന്വേഷണം തുടരാന്‍ പോലീസിന് കഴിയൂ. ബാക്കി സ്വര്‍ണം പണയം വെച്ചതിനെപ്പറ്റിയുള്ള വിവരം ഇയാള്‍ക്ക് മാത്രമേ അറിയൂ എന്നാണ് ഒന്നാം പ്രതി മധ ജയകുമാര്‍ പറയുന്നത്. പോലീസ് ഇത് പൂര്‍ണമായും വിശ്വസിക്കുന്നില്ലെങ്കിലും കാര്‍ത്തിക്കിനെ കണ്ടെത്തിയാലേ അന്വേഷണം സുഗമമായി മുന്നോട്ട് പോകൂ. കുറെ സ്വര്‍ണം വില്പന നടത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.