വടകര: കോഴിക്കോട് ജില്ല സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വടകരയില്‍
ആവേശത്തുടക്കം. വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രണ്ട് ദിവസത്തെ ചാമ്പ്യന്‍ഷിപ്പ് മേപ്പയില്‍ ശ്രീനാരായണ എല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ കോച്ച് എം.കെ.പ്രജിഷ ഉദ്ഘാടനം ചെയ്തു. ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് വി.വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. കെ.വി.ദാമോദരന്‍, വി.കെ.പ്രേമന്, ടി പി രാധാകൃഷ്ണന്, പ്രദീപന് വട്ടോളി, പി പി രാജന്, രമേശന് കേളോത്ത്, നിതീഷ് ടി പി, നസീര്‍ കെ, പിസി ദിലീപ് കുമാര്‍, വിജയന് എം പി, കെ വി ശശിധരന്, എം കെ, പരീത്, വേണുഗോപാല്‍ എം എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചമ്പ്യന്‍ഷിപ്പില്‍ നിന്നാണ്
തെരഞ്ഞെടുക്കുക. ആണ്‍കുട്ടികളുടെ വിഭാഗം ചാമ്പ്യന്‍ഷിപ്പ് വോളി ഫ്രന്റ്സ് പയിമ്പ്രയിലാണ് നടക്കുന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15 ഓളം ടീമുകളുമാണ് മത്സരിക്കുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചമ്പ്യന്‍ഷിപ്പില്‍ നിന്നാണ്
