വടകര: സിപിഎം ശക്തികേന്ദ്രമായ ചെമ്മരത്തൂരില്‍ വീട് കയ്യേറി നടത്തിയ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകനും
കുടുംബത്തിനും പരിക്ക്. മേക്കോത്ത്മുക്കില്‍ ചാകേരിമീത്തല്‍ ലിബേഷ് (34), അമ്മ കമല (56), ഭാര്യ രശ്മി (22) എന്നിവര്‍ക്കും മൂന്നു മാസം പ്രായമായ കുഞ്ഞിനുമാണ് പരിക്ക്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഒരു സംഘമാളുകള്‍ അതിക്രമിച്ച് കയറി ലിബേഷിനെ അക്രമിക്കുകയായിരുന്നു.
തടയാന്‍ എത്തിയപ്പോഴാണ് അമ്മക്കും ഭാര്യക്കും പരിക്കേറ്റത്. രശ്മിയുടെ കൈയില്‍ നിന്ന് വീണ് കുഞ്ഞിനും പരിക്കേറ്റു. ലിബേഷിന്റെ നേതൃത്വത്തില്‍ ഈ പ്രദേശത്തുകാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് അക്രമമെന്നും സിപിഎമ്മുകാരാണ് ഇതിനു പിന്നിലെന്നുമാണ് പരാതി. വടകര പോലീസ് സ്ഥലത്തെത്തി.

