കക്കട്ടില്‍: ഓണക്കാലത്തെത്തിയ ഓഫറുകളുടെ പെരുമഴയില്‍ വന്‍കിട കച്ചവടക്കാര്‍ നേട്ടം കൊയ്തപ്പോള്‍ ചെറുകിട
വ്യാപാരികള്‍ പകച്ച് പോയി. പളപളപ്പും പരസ്യകോലാഹലവുമൊക്കെയായി വിലസിയ വമ്പന്മാര്ക്കൊപ്പം കൂടാനായിരുന്നു ആളുകള്‍ക്ക് തിടുക്കവും താല്പര്യവും. വലിയ ഓഫറുകള്‍ നിരത്തിയതോടെ ഭൂരിഭാഗം ജനങ്ങളുടെയും ശ്രദ്ധ അങ്ങോട്ടായി. ഇത്തരം സ്ഥാപനങ്ങളില്‍ പൂരത്തിരക്ക് തന്നെ കാണപ്പെട്ടു. എന്നാല്‍, നിത്യ ചെലവിനായി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികളില്‍ പലരും പിടിച്ചുനില്ക്കാന് പാടുപെട്ടു. തങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കാനാവാതെ ഇത്തരക്കാര്‍ കുഴങ്ങി.
കക്കട്ട് ടൗണില്‍ എതാണ്ട് നൂറിലധികം കടയുണ്ടെങ്കിലും പുതിയ ജനറേഷന്റെ അഭിരുചിക്കനുസരിച്ച് സാധനങ്ങള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ ഇവരില്‍ മിക്കവര്‍ക്കും പറ്റുന്നില്ല. തൊഴിലാളിയുടെ കൂലിയും വാടകയും കറന്റ് ചാര്‍ജുമൊക്കെ കഴിച്ചാല്‍ പിന്നെന്ത് ബാക്കിയെന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്.
കച്ചവടം തീരെ കുറഞ്ഞതിനാല്‍ പല കടകള്‍ക്കും പുട്ടു വീണു കഴിഞ്ഞു. ഇതിനിടയില്‍ തന്നെയാണ് ഇടയ്ക്കിടെയുള്ള
പരിശോധനയും മറ്റും നടക്കുന്നത്. ഇതിലൂടെയുള്ള ബുദ്ധിമുട്ട് വേറേയും. എന്നാല്‍ വന്‍കിട സ്ഥാപനങ്ങളില്‍ ഇത്തരം പരിശോധന നടക്കുന്നില്ലെന്നാണ് മറ്റുള്ളവരുടെ പരാതി.