വടകര: ഷാഫി പറമ്പില്‍ എംപി മുഖേന സമര്‍പിച്ച അപേക്ഷകളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചികിത്സ ധനസഹായം അനുവദിച്ചു. അഷ്റഫ് മൊകേരി (മൂന്നുലക്ഷം), സംവ്രീത് സൂര്യ ചോറോട് (മൂന്ന് ലക്ഷം), അപ്പുക്കുട്ടന്.കെ.കെ.വില്യാപ്പള്ളി (മൂന്നുലക്ഷം), ബാലകൃഷ്ണന്.പി.കെ.(മൂന്നുലക്ഷം), നിമ്മി.പി.കൂറാറ (1.80 ലക്ഷം), കെ.പി.രാജന്
തൃപ്പങ്ങോട്ടൂര്‍ (മൂന്നുലക്ഷം), സുധീര്‍ബാബു ഏറാമല (മൂന്നുലക്ഷം), കെ.ഷീബ എടച്ചേരി (മൂന്നുലക്ഷം), ധര്മ്മന്.കെ.കെ എലത്തൂര്‍ (1.25ലക്ഷം), സിന്ധു തിരുവങ്ങാട് (1.50 ലക്ഷം), സറീന മണിയൂര്‍, (1.50 ലക്ഷം ) എന്നിവര്‍ക്കാണ് സഹായം അനുവദിച്ചത്.
