ആയഞ്ചേരി: ആയഞ്ചേരിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച നെല്ലോളി ശങ്കരക്കുറുപ്പിന്റെ 25-ാമത് ചരമവാര്‍ഷിക ദിനാചരണം സിപിഎം നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. പ്രഭാതഭേരിയും പതാക ഉയര്‍ത്തലും വൈകുന്നേരം ചേറ്റുകെട്ടിയില്‍ അനുസ്മരണ പൊതുയോഗവും നടന്നു. ഏരിയ കമ്മിറ്റി അംഗം
അഡ്വ: രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. ടി.വി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. കെ.സോമന്, സുരേന്ദ്രന് എന്‍.എം എന്നിവര്‍ സംസാരിച്ചു. ശങ്കരക്കുറിപ്പിനെ കുറിച്ച് സി.വി.ദാമോദരന്‍ എഴുതിയ കവിത ഗോപീനാരായണന്‍ ആലപിച്ചു.
