കക്കട്ടില്‍: വട്ടോളി ഗവ. യുപി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിയിച്ചൊരുക്കിയ ഉത്രാടപ്പൂ’ ദൃശ്യാവിഷ്കാരം ആകര്‍ഷകമായി. സ്കൂളിലെ ചിത്രകല അധ്യാപകന് പ്രശാന്ത് കല്പത്തൂര് രചനയും സംവിധാനവും നിര്‍വഹിച്ച ഉത്രാടപ്പൂവിനു സംഗീതം പകര്‍ന്നത് ലെനീഷ് കാരയാടാണ്. ദീപക്, ജ്യോതിക എന്നിവര്‍ ഗായകരായി. നൗഷാദ് വടക്കന്‍ ക്യാമറ & എഡിറ്റിംഗ് നടത്തിയ ദൃശ്യാവിഷ്കാരത്തില് മിജേഷ്, നിമിഷ എന്നിവര്‍ അഭിനയസഹായം നല്കി. അനിഷ ഷാജി കോ-ഓര്‍ഡിനേറ്റ് ചെയ്ത ഈ ദൃശ്യവിരുന്നില്‍ കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വി.കെ.റീത്ത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ റീന സുരേഷ്, പി.ടി.എ അംഗങ്ങള്‍, കുട്ടികള്‍, അധ്യാപകര്‍ എന്നിവര്‍ അണിനിരന്നു.
അധ്യാപകരായ സി.ടി.കെ.റീജ, ടി.രമേശന്, ശകിന, കൃഷ്ണ സായി എന്നിവര്‍ കുട്ടികളെ ഒരുക്കിയും മറ്റും എല്ലാ സഹായവുമായി പിന്നണിയില്‍ നിലയുറപ്പിച്ചു. കുന്നുമ്മല്‍ പഞ്ചായത്തിലെ ഈ ഏക സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അക്കാദമിക്ക്, കലാ, കായിക, ശാസ്ത്ര രംഗത്തെ വളര്‍ച്ചയാണ് ഉത്രാടപ്പു എന്ന ദൃശ്യാവിഷ്കാരത്തിലൂടെ പ്രതിപാദിക്കുന്നത്. നൂറ് കണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ കലാവിരുന്ന് ഏറ്റെടുത്തത്
-ആനന്ദന് എലിയാറ