കൊല്ലം: സ്കൂട്ടര്‍ യാത്രികരായ സ്ത്രീകളെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ കാര്‍
ഡ്രൈവറും കൂടെയുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും പിടിയില്‍. കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജ്മലിനെ പതാരത്തുനിന്നാണ് പോലീസ് പിടികൂടിയത്.
കൂടെയുണ്ടായിരുന്ന യുവ വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍.
ഇന്നലെ വൈകീട്ട് മൈനാഗപ്പള്ളി ആനൂര്‍കാവിലാണ് സ്കൂട്ടര്‍ യാത്രികരായ സ്ത്രീകളെ അജ്മല്‍ ഓടിച്ച കാര്‍ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് റോഡില്‍ വീണുപോയ യുവതിയുടെ ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ്
ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) രാത്രിയോടെ മരിച്ചു. ഇവരോടൊപ്പം സ്കൂട്ടര്‍ ഓടിച്ച ഫൗസിയയ്ക്കും പരിക്കുണ്ട്.
കാര്‍ സ്കൂട്ടറില്‍ ഇടിച്ചയുടന്‍ ഫൗസിയ സൈഡിലേക്കും കുഞ്ഞുമോള്‍ റോഡിനു നടുവിലേക്കും തെറിച്ചു വീണു. ദൃക്സാക്ഷികള്‍ പറഞ്ഞത് കേള്‍ക്കാതെ കാര്‍ പിന്നോട്ടെടുത്ത അജ്മല്‍ വീണ്ടും വേഗത്തില്‍ മുന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തില്‍ കൂടി കയറ്റി. ഈ രംഗം സിസിടിവിയില്‍ ദൃശ്യമാണ്.
പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. തെറ്റായ ദിശയിലൂടെയാണ് കാര്‍ വന്നതെന്നും ഇടിച്ചയുടനെ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.