മുയിപ്പോത്ത്: പടിഞ്ഞാറക്കര കേന്ദ്രമായി ആരംഭിച്ച സര്‍ഗധാര സാംസ്കാരിക വേദിയുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി
ഗായകന് അജയ് ഗോപാല്‍ നിര്‍വഹിച്ചു. കോട്ടയം സ്വദേശി സച്ചു വയല സര്ഗധാരക്ക് വേണ്ടി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എന്‍ ടി നര്‍വഹിച്ചു. 12-ാം വാര്‍ഡ് മെമ്പര്‍ എന്‍.ആര്.രാഘവന്, സാംസ്കാരിക പ്രവര്‍ത്തകരായ കെ വി ജ്യോതിഷ്, കെ പി സീന, പി ആര് രതീഷ്, വിസ്മയ ജെ.യു, കൂട്ട് അയല്പക്കവേദി സെക്രട്ടറി രാധാകൃഷ്ണന് പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നേവല്‍ പൈലറ്റ് ഗോള്‍ഡന്‍ വിംഗ് നേടിയ ലെഫ്റ്റ്നന്റ് അംഗജ് ശ്രീ വിവേക്, എംബിബിഎസ് ബിരുദം നേടിയ ഡോ. അഭിനവ് എ എസ്, എംഎസ്സി കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ നന്ദന പ്രഭാകരന്, സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലാ ടീം അംഗം മയൂഖാ, എല്‍എസ്എസ്,
യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ വിജയികള്‍ എന്നിവരെ ആദരിച്ചു.
സര്‍ഗധാര പ്രസിഡന്റ് സത്യന് ദേവരാഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷിജിലേഷ് പി ആര് സ്വാഗതവും വൈസ് പ്രസിഡന്റ് പി ആര് രാജന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാനു തമാശകള്‍ ലൈവ് കോമഡി ഷോയും പ്രാദേശിക കലാകാരന്മാര് അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.
ഉദ്ഘാടനത്തിന്റെ ഭാഗമായി പാലിയേറ്റിവ് സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്കി. തിരുവോണത്തിന് നടത്തിയ പ്രഥമന്‍ ചലഞ്ചില്‍ 500ലധികം കുടുംബങ്ങള്‍ പങ്കെടുക്കുകയും എല്ലാ കുടുംബങ്ങള്‍ക്കും പായസം എത്തിക്കുകയും ചെയ്തു.