കുറ്റ്യാടി: ബൈക്ക് അപകടത്തില്‍ വീട്ടമ്മ മരിച്ചു. മരുതോങ്കര തോട്ടുകോവുമ്മല്‍ വാസുവിന്റെ ഭാര്യ ദേവിയാണ് (62) മരിച്ചത്.
മുള്ളന്‍കുന്ന്-തൊട്ടില് പാലം റോഡില്‍ കോവുമ്മല്‍ ഭാഗത്താണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവ.ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന്ന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതശരീരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: രാജി കാഞ്ഞിരകണ്ടി, വിവേക്, ബിന്‍സി. മരുമക്കള്‍: സുരേഷ്, സുധീര്‍ (വ്യാപാരി, മുള്ളന്‍കുന്ന്), സെല്‍വി. സഹോദരങ്ങള്‍: രാധ, ബാബു.
