വടകര: ഏറെയൊന്നും അറിയപ്പെടാത്ത കഥയെഴുത്തുകാരനാണ് ഇന്നലെ വടകര താഴെഅങ്ങാടിയില് അന്തരിച്ച ചുണ്ടില്‍
അസ്സന്‍കുട്ടി. ഒട്ടേറെ ചെറുകഥകള്‍ അദ്ദേഹം രചിച്ചു. കഥകള്‍ എഴുതിയെങ്കിലും സാഹിത്യകാരന്മാരുടെ കൂട്ടുകാരനായി അറിയപ്പെടാനായിരുന്നു അസ്സന് കുട്ടിക്ക് ആഗ്രഹം.
ചന്ദ്രിക, പൂങ്കാവനം, മംഗളം എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടകരയുടെ അഭിമാനമായ പ്രശസ്ത കവി പി.ടിയുടെയും കഥയെഴുത്തുകാരന് ഡോ: പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും ആത്മമിത്രമായിരുന്നു. ഇരുവരുടെയും ഓര്‍മയ്ക്കായി അസ്സന്‍കുട്ടി കഥകള്‍ എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹൃത്തായിരുന്നു. ഷിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെയും ഉറ്റമിത്രം.
മുന്‍ കേന്ദ്ര മന്ത്രിയും ലോകസഭാ സ്പീക്കറും ലക്ഷദ്വീപ് എംപിയുമായിരുന്ന പി.എം.സെയിദ് അദ്ദേഹത്തിന്റെ അടുത്ത
സുഹൃത്തായിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ അസ്സന്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ചിരുന്നു.
സാധാരണക്കാരില്‍ സാധാരണക്കാരനായ പച്ചയായ മനുഷ്യന് ഏവരുമായും സൗഹൃദം സൂക്ഷിക്കാന്‍ കൊതിച്ചു. വടകര സബ് ജയിലിലെ ഭക്ഷണ വിതരണക്കാരനെന്ന നിലയില്‍ ജയില്‍-പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി നല്ല ബന്ധം പുലര്‍ത്തി. ഇതിലൂടെ പലരുമായി സൗഹൃദം സ്ഥാപിച്ചു. അത് കഥയെഴുതാനുള്ള വിഷയമായി. ഒട്ടേറെ യാത്രകളും നടത്തി.
ചെറുകഥാകൃത്തിനു പുറമെ കലാ ആസ്വാദകനും കലാനിരീക്ഷകനുമായിരുന്നു. സാഹിത്യകാരന്മാര്ക്ക് താങ്ങായിനിന്ന മനുഷ്യനെന്ന് അസ്സന്‍കുട്ടിയെ വിശേഷിപ്പിക്കാം. മുന്‍ നിരയില്‍ പ്രത്യക്ഷപ്പെടാതെ പിന്നാമ്പുറങ്ങളില്‍ സജീവമായി കാലംപിന്നിട്ട ജീവിതം. ജനപ്രീതിയുടെ വൈകാരികാനുഭൂതിക്ക് വിധേയനകാന്‍ ഒട്ടം കൊതിച്ചതുമില്ല. പ്രാരാബ്ദത്തിനിടയില്‍ പ്രശസ്തി
കൈവരിക്കാന്‍ ശ്രമിക്കാതെ തന്റെ സര്‍ഗാത്മകതയെ താലോലിച്ച് നിശബ്ദതയെ പുല്കി അദ്ദേഹം പടിയറങ്ങി.