ഫ്ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപ് ഗോൾഫ്
കളിക്കുന്നതിനിടെയാണ്ആക്രമണ ശ്രമമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രതിയെന്ന് സംശയിക്കുന്ന റയാൻ വെസ്ലി റൗത്ത് എന്ന 58കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കലിൽ നിന്ന് എകെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ട്രംപ് സുരക്ഷിതനാണ്.
ഫ്ളോറിഡയിലെ ഗോൾഫ് ക്ലബ്ബിൽ വച്ചായിരുന്നു സംഭവം. കഷ്ടിച്ചാണ് ആക്രമണത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. അക്രമിയായ റയാൻ റൗത്തിൽ നിന്ന് എകെ 47 തോക്കിന് പുറമേ ഗോ പ്രോ ക്യാമറയും സ്കോപും കണ്ടെടുത്തിട്ടുണ്ട്. യുഎസിലെ രഹസ്യ സർവീസിലെ ഉദ്യോഗസ്ഥരാണ് വെടിവയ്പ്പിന് ശേഷം റയാൻ റൗത്തിനെ പിടികൂടിയത്. ഉദ്യോഗസ്ഥർ വെടിയുതിർത്തപ്പോൾ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്ന റൗത്ത് കറുത്ത കാറിൽ
രക്ഷപ്പെട്ടു. എന്നാൽ കാറിനെ പിന്തുടർന്ന ഉദ്യോഗസ്ഥർ സാക്ഷിമൊഴികളുടെ ഉൾപ്പെടെ സഹായത്താൽ റൗത്തിനെ പിടികൂടി. ട്രംപിനു നേരെ രണ്ടു മാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണ് ഇത്.