വടകര: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വടകര പൗരാവലിയുടെ അന്ത്യാഞ്ജലി. സര്‍വകക്ഷി
നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു. പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്കരന്, മുന്‍ മന്ത്രി സി.കെ.നാണു, മനയത്ത് ചന്ദ്രന്, ആര്.സത്യന്, അഡ്വ.ഐ.മൂസ, എന്‍.പി.അബ്ദുള്ള ഹാജി, പി.വിജയബാബു, സതീശന് കുരിയാടി, സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്, ടി.വി.ബാലകൃഷ്ണന്, വി.ഗോപാലന്, എടയത്ത് ശ്രീധരന്, പി.കെ.ശശി എന്നിവര്‍ സംസാരിച്ചു.
