വടകര: യൂട്യൂബ് ചാനലിലൂടെ ഒന്‍പത് ലക്ഷത്തോളം പേര് കണ്ട നാടോടി നൃത്തം അവതരിപ്പിച്ച മേപ്പയില്‍ വനജാ രഘുനാഥിനും
സത്യസന്ധതക്ക് മാതൃകയായ ഗായത്രി അശോകനും വടകര സാരംഗി മ്യൂസിക്കല്‍ ഗ്രൂപ്പിന്റെ ആദരവ്. സാരംഗി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വടകരയില്‍ നടന്ന പരിപാടിയില്‍ വനജാ രഘനാഥ് അവതരിപ്പിച്ച നാടോടി നൃത്തത്തിന്റെ വീഡിയോയാണ് ഇത്രയേറെ ആസ്വാദകരെ ആകര്‍ഷിച്ചത്.
കഴിഞ്ഞദിവസം വടകര പുതിയ സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് കളഞ്ഞു കിട്ടിയ വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിച്ചാണ് ഓര്‍ക്കാട്ടേരിയിലെ ഗായത്രി അശോകന് സത്യസന്ധ്യയ്ക്ക് മാതൃകയായത്.
ഇരുവരെയും വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ആദരിച്ചു. ഉദ്ഘാടകനായ മണലില്‍ മോഹനന് ഉപഹാരം സമര്‍പിച്ചു. ചടങ്ങില്‍ ഗ്രൂപ്പ് പ്രസിഡന്റ് പ്രഭാകരന്, സെക്രട്ടറി ശൈലേഷ് അഞ്ചുകണ്ടത്തില്‍, സംഘാടകസമിതി ഭാരവാഹികളായ പത്മലോചനന് പണിക്കോട്ടി, വിമല മോഹന്‍ദാസ്, മോഹന്‍ദാസ് വടകര, മോഹന്‍ദാസ്
മേപ്പയില്‍, മോഹനന് ഇരിങ്ങണ്ണൂര്‍, ഗീതം രമേശ് എന്നിവര്‍ സംസാരിച്ചു.
ശശി പടന്നയില്‍ നിര്‍മിച്ച ഓണപ്പാട്ട് മോഹന്‍ദാസ് വടകര പ്രകാശനം ചെയ്തു. വൈകുന്നേരം മൂന്നു മണിക്കാരംഭിച്ച പരിപാടിയില്‍ ഒട്ടേറെ കലാകാരന്മാര് സംഗീതം, നൃത്തം, മിമിക്രി, വടക്കന്‍പാട്ട് എന്നിവ അവതരിപ്പിച്ചു.