വടകര: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന വടകര റെയില്‍വേ സ്റ്റേഷനില്‍ വിശാല പാര്‍ക്കിംഗ് ഏരിയ ഉപയോഗത്തിനു
സജ്ജമായി. റെയില്‍വേ സ്റ്റേഷനിനു മുന്നിലെ പുതിയ പാര്‍ക്കിംഗ് ഏരിയ 19 ന് തുറന്നു കൊടുക്കും. ഒന്നേ കാല് ലക്ഷം ചതുരശ്ര അടിയിലാണ് പാര്‍ക്കിംഗ് സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇതിനായി മൂന്നു കോടിയോളം രൂപ ചെലവഴിച്ചു. കട്ട പാകി നിലം ഉറപ്പിച്ച മനോഹരമാക്കിയ നിലയിലാണ് പാര്‍ക്കിംഗ് ഏരിയ. ഈ ഭാഗം ഉപയോഗിക്കുന്നതോടെ ഇപ്പോള്‍ നേരിടുന്ന പാര്‍ക്കിങ് അസൗകര്യത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സംവിധാനം വരുന്നതോടെ വടക്കു ഭാഗത്ത് ആര്‍എംഎസിനു സമീപമുള്ള പാര്‍ക്കിങ് ഏരിയ ഇല്ലാതാകും. അവിടെ റെയില്‍വേയുടെ വിവിധ ഓഫീസുകള്‍ക്ക് കെട്ടിടം പണിയാനാണ്
തീരുമാനം. പുതിയ സംവിധാനം വരുന്നതോടെ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചേക്കും. ഒരു വര്‍ഷത്തേക്ക് ഒരു കോടി 12 ലക്ഷം രൂപയ്ക്കാണ് പാര്‍ക്കിങ് ടെന്‍ഡര്‍ എടുത്തത്.

