വടകര: ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓണാഘോഷ പരിപാടികള്‍ ആവേശവും ആഹ്ലാദവും പകര്‍ന്നു. വടകര സ്നാക്ക് ആന്‍ഡ് ലാഡര്‍ പാര്‍ക്കില്‍ ആഘോഷ പരിപാടിയുടെ ഭാഗമായി കലാ-കായിക മത്സരങ്ങള്‍ അരങ്ങേറി. ഓണക്കോടിയും മത്സര വിജയികള്‍ക്ക് സമ്മാനവും നല്കി. ക്ലസ്റ്റര്‍ ട്രെയിനര്‍ പ്രജീഷ് സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയില്‍
വിജയന് ചാത്തോത്ത്, അരവിന്ദാക്ഷന്, സുരേഷ്, വിജീഷ്, നിതിന്‍ദാസ്, രാകേഷ്, ബീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാനേജര്‍ അനീഷ് സ്വാഗതവും മഞ്ജുനാഥ് നന്ദിയും പറഞ്ഞു.
