കൊയിലാണ്ടി: ദേശീയ പാതയില്‍ തിക്കോടിയില്‍ അടിപ്പാത നിര്‍മിക്കണം എന്നാവശ്യപ്പെട്ട് കര്‍മ സമിതിയുടെ നേതൃത്വത്തില്‍
നാട്ടുകാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. റെയില്‍വേ സ്റ്റേഷന്, ജില്ലാ മണ്ണു പരിശോധന കേന്ദ്രം, കൃഷിഭവന്, കോടിക്കല്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍, എഫ്സിഐ ഗോഡൗണ്‍, പാലൂര് എല്‍പി സ്കൂള്‍, കോടിക്കല്‍ യുപി സ്കൂള്‍ എന്നിവ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തും ഗ്രാമപഞ്ചായത്ത് ഓഫീസ്, സികെജിഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിക്കോടിയന് സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പയ്യോളി, ഗവണ്മെന്റ് ആശുപത്രി, ബാങ്കുകള്‍, ആരാധനാലയങ്ങള്‍ എന്നിവ റോഡിന്റെ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന നിലവിലെ അവസ്ഥയില്‍ റോഡ് മുറിച്ച് കടക്കാന്‍ അടിപ്പാത നിര്‍മിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രണ്ടുവര്‍ഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നത്. എംഎല്‍എ, എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും നാഷണല്‍ ഹൈവേ അധികൃതര്‍ക്കും പലതവണ നിവേദനം കൊടുത്തിട്ടും ഫലം കാണാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന്
കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.
തിരുവോണനാളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പട്ടിണിസമരത്തില്‍ 250 പേര് പങ്കെടുത്തു. കാനത്തില്‍ ജമീല എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിച്ച് അടിപ്പാത അടിയന്തരമായി അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമാധാനപരമായി നടത്തിയ സമരത്തെ പോലീസ് നേരിട്ട രീതി പ്രതിഷേധാര്‍ഹമാണ്.
കര്‍മസമിതി പ്രസിഡന്റ് വി കെ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുല്‍ഖിഫില്‍, തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര് വിശ്വന്, കെ പി ഷക്കീല, മെമ്പര്‍മാരായ സന്തോഷ് തിക്കോടി, എന്‍ എം ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി റംല, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉസ്ന എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പരിസ്ഥിതി മിത്ര അവാര്‍ഡ് ജേതാവ് മണലില്‍ മോഹനന് മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ- സാമൂഹിക-സംഘടനാ പ്രതിനിധികളായ ഡി ദീപ, ജയചന്ദ്രന് തെക്കേക്കുറ്റി, സി ഹനീഫ, ബിജു കളത്തില്‍, ഹംസ കുന്നുമ്മല്‍,
ഇബ്രാഹി തിക്കോടി, സഹദ് പുറക്കാട്, പി കെ ശശി, ടി പി പുരുഷോത്തമന്, ചന്ദ്രന് കെ കെ, ഹംസ കുന്നുമ്മല്‍, ഭാസ്കരന് തിക്കോടി, എന്‍ പി മുഹമ്മദ് ഹാജി, നദീര്‍ തിക്കോടി എന്നിവര്‍ സംബന്ധിച്ചു.
-സുധീര്‍ കൊരയങ്ങാട്