ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം വിട നൽകി. ഭൗതിക ശരീരം വിലപയാത്രയായി ഡൽഹി
എയിംസ് അധികൃതർക്ക് കൈമാറി. പാർട്ടിയിലെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എകെജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തു.
വൈകുന്നേരം 3.15 ഓടെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് പഠനത്തിന് ഭൗതികശരീരം എയിംസിന് വിട്ടുനൽകിയത്. യെച്ചൂരിക്ക് അന്ത്യഘട്ടത്തിൽ ചികിത്സ നൽകിയ ആൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് തന്നെയാണ് മൃതശരീരം കൈമാറിയത്. വിദ്യാർഥികൾക്ക് പഠനത്തിനായി സ്വന്തം ശരീരം സമർപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിശ്ചയമായിരുന്നു. വൈകുന്നേരം 4.45 ഓടെയാണ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, എഎപി നേതാവ് മനീഷ് സിസോദിയ തുടങ്ങിയവ
രും യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു