വടകര: കസ്റ്റംസ്റോഡ് സേവന പ്രവര്‍ത്തകര്‍ ഒരുക്കിയ ഭീമന് പൂക്കളം ശ്രദ്ധ പിടിച്ചുപറ്റി. കുന്നുമ്മല്‍ ട്രേഡേഴ്സിനു മുന്നിലാണ്
ഒരുകൂട്ടം ആളുകള്‍ ഏവരേയും ആകര്‍ഷിക്കുന്ന പൂക്കളം തീര്‍ത്തത്.
വിശാലമായ സ്ഥലം മണ്ണിട്ട് നിരപ്പാക്കിയ ശേഷം സിമന്റിട്ട് മിനുസപ്പെടുത്തി. മഴ നനയാതിരിക്കാന്‍ പന്തലുമിട്ടു.
കണ്‍വീനര്‍ പ്രനിത്ത് (കുട്ടന്) മട്ടോലിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവൃത്തിയും പൂവിടലും. കളം വരച്ച ശേഷം ഇന്നലെ രാത്രി 11ന് തുടങ്ങിയ പൂവിടല്‍ പുലര്‍ച്ച മൂന്നര വരെ നീണ്ടു. ആറായിരം രൂപയുടെ പൂക്കളാണ് ഇതിനായി വിനിയോഗിച്ചത്. രഗേഷ്, സുജിത്ത്, രാമകൃഷ്ണന്, രാജേഷ്, ടി.പി.രാജീവന്,
പി.പി.സുനി എന്നിവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.