വട്ടോളി: ‘മനസിലുള്ളിലൊരു ഓണം, വിരുന്നു വരുംകാലം ഞാനും എന്‍ ഓര്‍മയും കാത്തിരിപ്പു മൂകം’ ഗൃഹാതുരുത്വം നിറയുന്ന
വാക്കുകളുമായി ആടിത്തിമിര്‍ക്കുകയാണ് അംഗനമാര്‍. പൗരാണികവും പ്രസിദ്ധവുമായ നിട്ടൂര്‍ പന്തീരടി ക്ഷേത്ര മുറ്റത്ത് ഓണ തിരുവാതിരയുടെ ഭംഗി നിറഞ്ഞുകാണാം. ഗ്രാമീണഭംഗിയും ഒപ്പം ലാസ്യഭാവവും സുന്ദരനിമിഷങ്ങളാകുന്നു.
നരിക്കുട്ടുംചാല്‍ വേദിക സാംസ്കാരിക കലാക്ഷേത്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വേദികയുടെ മഹിളാ പ്രവര്‍ത്തകരായ റീജ കെ.പി. പി.ബി പ്രവീണ, രമ്യ ഷാജി, ഷജിനി സജീവ്, സ്മിത സുരേഷ്, ജികെ വൃന്ദ, എം.സി. ശ്രീമിനി, ദര്‍ശന എന്നിവരാണ് താളത്തിനൊത്ത് നിറഞ്ഞാടിയത്.
-ആനന്ദന് എലിയാറ