വട്ടോളി: പൂക്കളം തീര്‍ത്തും കസേരകളിച്ചും വടംവലിയും പാട്ടും നൃത്തവുമായി സ്കുളുകളില് ഓണാഘോഷം കെങ്കേമമായി.
യൂണിഫോം മാറ്റി വെച്ച് കളര്‍ വസ്ത്രമണിഞ്ഞാണ് കുട്ടികള്‍ കാലത്ത് തന്നെ സ്കൂളില്‍ എത്തിയത്. ഒപ്പം കേരളത്തനിമ നിറഞ്ഞ വേഷം അണിഞ്ഞ് അധ്യാപകരും എത്തി. വയനാട് ദുരന്തത്തില്‍ മണ്മറഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടാണ് ആഘോഷങ്ങളിലേക്ക് കടന്നത്. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററിയില്‍ പ്രധാനധ്യാപിക കെ.പ്രദാനന്ദിനിയും വട്ടോളി സംസ്കൃതം എച്ച്എസില്‍ വി.പി.ശ്രീജയും ആഘോഷം ഉദ്ഘാടനം ചെയ്തു.
വട്ടോളി നാഷനലില്‍ വടംവലി, കസേരകളി, ബലൂണ്‍ കില്ലിംഗ് തുടങ്ങിയ ഇനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. സദ്യയും ഒരുക്കി. ഉദ്ഘാടന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.പ്രമോദ് സംബന്ധിച്ചു. കെ.റിനിഷ് കുമാര്‍, ഇ.സവിത, ജി.എല്‍.ലഗേഷ്, എം.കെ.ജലില്‍, മനോജ് കൈവേലി, പ്രവീഷ്, വിജയലക്ഷ്മി, പി.സി. സന്തോഷ് മുതലായവര്‍ നേതൃത്വം നല്കി.
ഗവ: യുപി. വട്ടോളി, പാറയില്‍ എല്‍പി, പാതിരിപ്പറ്റ യുപി, വട്ടോളി എല്‍പി, ചീക്കോന്ന് ഈസ്റ്റ് എല്‍പി, നടുപ്പൊയില്‍ യുപി,
മൊകേരി എല്‍പി, നരിപ്പറ്റ ആര്‍എന്‍എം മുതലായ സ്കൂളുകളില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
-ആനന്ദന് എലിയാറ