കൈനാട്ടി: ചോറോട് ഗ്രാമ പഞ്ചായത്തില്‍ അതി ദരിദ്ര ലിസ്റ്റിലെ എല്ലാ കുടുംബങ്ങള്‍ക്കും ഓണകിറ്റ് നല്കി. സര്‍ക്കാര്‍
നിര്‍ദേശപ്രകാരം ഉത്രാട ദിനത്തില്‍ രാവിലെ തന്നെ എല്ലാ വീടുകളിലും കിറ്റ് എത്തിച്ചു. നിലവില്‍ 26 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ബാബു കിറ്റ് ഏറ്റുവാങ്ങി. അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, റീന പി.പി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍, വിഇഒ വിനീത എന്നിവര്‍ പങ്കെടുത്തു. വികസന കാര്യസമിതി ചെയര്മാന് കെ.മധുസൂദനന്, ക്ഷേമ കാര്യസമിതി ചെയര്‍പെഴ്സണ്‍ ശ്യാമള പൂവ്വേരി, ആരോഗ്യം – വിദ്യാഭ്യാസം സമിതി ചെയര്മാന് സി.നാരായണന്, അംഗങ്ങളായ ലിസി.പി, അബൂബക്കര്‍ വി.പി. എന്നിവര്‍ വാര്‍ഡുകളിലെത്തി നേരിട്ട് കിറ്റ് നല്കി.
